Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകളാണെന്ന്​ പറഞ്ഞ്​...

മകളാണെന്ന്​ പറഞ്ഞ്​ വീട്ടിലെത്തി ബഹളമുണ്ടാക്കിയ യുവതി മധ്യവയസ്​കന്‍റെ അടി​​േയറ്റ്​ മരിച്ചു

text_fields
bookmark_border
മകളാണെന്ന്​ പറഞ്ഞ്​ വീട്ടിലെത്തി ബഹളമുണ്ടാക്കിയ യുവതി മധ്യവയസ്​കന്‍റെ അടി​​േയറ്റ്​ മരിച്ചു
cancel

നെടുമങ്ങാട്: വയോധികന്‍റെ ആക്രമണത്തിൽ തലയ്ക്കു ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരകുളം മുല്ലശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്​. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായരുടെ (മണിയന്‍ 64) ആക്രമണത്തിൽ ഗുരുതര പരിക്ക്​പറ്റിയ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു. സരിതയെ ആക്രമിച്ച ശേഷം ഡിസല്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തി വിജയമോഹനന്‍നായർ ആത്മഹത്യ ചെയ്യുകയായിരിന്നു. വ്യാഴാഴ്ച വൈകിട്ട് 5-മണിയോടെയാണ് സംഭവം. വിജയമോഹനന്‍റെ വീട്ടിലെത്തി താന്‍ മകളാണന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനന്‍നായര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ടും വിജയമോഹനന്‍നായരുടെ വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും സരിത പിന്‍മാറാന്‍ തയ്യാറായില്ല. ബഹളം ശക്തമാകവേ വീടിനു സമീപത്തു കിടന്ന മണ്‍വെട്ടികൈ ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരിതയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്‍റെ വീട്ടിലെത്തി.

കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിന്‍റെ രണ്ടാംനിലയിലെ സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

Show Full Article
TAGS:woman dies 
News Summary - Young woman dies after being beaten by middle-aged man
Next Story