Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയില്‍

text_fields
bookmark_border
shahid
cancel
camera_alt

ഷാ​ഹി​ദ്, മേ​ഘ​ന

തൃ​പ്പൂ​ണി​ത്തു​റ: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട താ​മ​ര​കു​ള​ങ്ങ​ര സ്‌​പെ​യി​സ് ഗാ​ര്‍ഡ​ന്‍ അ​പ്പാ​ര്‍ട്മെ​ന്റി​ന് സ​മീ​പം ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ മേ​ഘ​ന (25), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ന് സ​മീ​പം ത​ടി​യം​കു​ളം വീ​ട്ടി​ല്‍ ഷാ​ഹി​ദ്(27) എ​ന്നി​വ​രെ​യാ​ണ് ചാ​ത്താ​രി വൈ​മി​തി റോ​ഡു ഭാ​ഗ​ത്തു​നി​ന്ന്​ 1.45 ഗ്രാം ​എം.​ഡി.​എ.​എ​യു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍പാ​ല​സ് പൊ​ലീ​സ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​ഗോ​പ​കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മേ​ഘ​ന​യെ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി ആ​വ​ശ്യ​ക്കാ​രെ​ന്ന നി​ല​യി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ത​ന്ത്ര​പ​ര​മാ​യി കെ​ണി​യൊ​രു​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷാ​ഹി​ദ്​ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന എം.​ഡി.​എം.​എ ഇ​വ​ർ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട് കെ​ന്ന​ടി​മു​ക്കി​ലെ വീ​ട്ടി​ല്‍വെ​ച്ച് ചെ​റി​യ പൗ​ച്ചു​ക​ളി​ലാ​ക്കി കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും മ​റ്റും വി​ൽ​ക്കു​ക​യാ​യി​രു​ന്നു​​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യ മേ​ഘ​ന ഈ ​ബ​ന്ധം പി​രി​ഞ്ഞ​ശേ​ഷം എ​റ​ണാ​കു​ള​ത്ത് ഉ​ബ​ര്‍ ടാ​ക്‌​സി ഓ​ടി​ച്ചി​രു​ന്ന ഷാ​ഹി​ദു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍ഷ​മാ​യി വാ​ട​ക​ക്ക്​ വീ​​ടെ​ടു​ത്ത് ഒ​ന്നി​ച്ച് താ​മ​സി​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boyfriendyoung womanMDMA case
News Summary - Young woman and boyfriend arrested with MDMA
Next Story