Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഗ്നഫോട്ടോകൾ...

നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
cancel

തൃശൂർ: ഇൻസ്റ്റഗ്രാം മുഖേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ സ്ക്രീൻ റെക്കോഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് മിർഷാദിനെയാണ് (24) തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയിൽനിന്ന് നാല് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. വിദേശത്തായിരുന്ന പ്രതി എത്തിയതിന്റെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോണിൽ മറ്റു സ്ത്രീകളുടേയും നഗ്നദൃശ്യങ്ങൾ കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എ. അഷറഫിനൊപ്പം സബ് ഇൻസ്പെക്ടർ എം.ഒ. നൈറ്റ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ബി. അനൂപ്, പി. വിശാൽ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
TAGS:kerala crimethrissur crimenude photos
News Summary - young man who extorted lakhs by threatening to spread nude photos was arrested
Next Story