വാങ്ങാനെന്ന വ്യാജേന ആഡംബര ബൈക്കുമായി കടന്ന യുവാവ് പിടിയിൽ
text_fieldsഅഭയ് കൃഷ്ണ
കുന്നംകുളം: വാങ്ങാനെന്ന വ്യാജേന ഓടിച്ച് നോക്കാനെടുത്ത ആഡംബര ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. വെള്ളറക്കാട് കൈതമാട്ടം സ്വദേശി ചിറയളയത്ത് ഞാലില്‍ വീട്ടിൽ അഭയ് കൃഷ്ണനെ (18) ആണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജൂൺ 13നായിരുന്നു സംഭവം. അക്കിക്കാവ് സ്വദേശി അജിത്ത് ഓൺലൈനിൽ നൽകിയ പരസ്യംകണ്ട് പ്രതി ബൈക്ക് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. രാത്രി 11.30ഓടെ അക്കിക്കാവിലെത്തിയ യുവാവ് വാഹനം ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
തിരിച്ചെത്താതിരുന്നതോടെ വാഹനയുടമ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം അക്കിക്കാവിൽ വാഹന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് പരിശോധിച്ചപ്പോഴാണ് പ്രതി വലയിലായത്.
അഡീഷനൽ എസ്.ഐമാരായ മണികണ്ഠൻ, ഷക്കീർ അഹമ്മദ്, എ.എസ്.ഐ സുമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നിപു നെപ്പോളിയൻ, ബിനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

