Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊ​ടു​വ​ള്ളിയിൽ ആഭരണം...

കൊ​ടു​വ​ള്ളിയിൽ ആഭരണം വാങ്ങാനെത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു

text_fields
bookmark_border
കൊ​ടു​വ​ള്ളിയിൽ ആഭരണം വാങ്ങാനെത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു
cancel
camera_alt

കൊടുവള്ളിയിലെ റൂബി ഗോൾഡിൽ നിന്നും മോഷ്​ടാവ്​ തുലാസിൽ വെച്ച ആഭരണം കവരുന്നതിന്‍റെ

സി.സി.ടി.വി ദൃശ്യം

: ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വാ​വ് സ്വ​ര്‍ണം ക​വ​ര്‍ന്നു. 25ന് ​ആ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​വ​ള്ളി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​നീ​റി‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൂ​ബി ഗോ​ള്‍ഡി​ല്‍നി​ന്നാ​ണ് 30ൽ ​താ​ഴെ പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് ക​ട​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് മു​ക്കാ​ൽ പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യി ക​ട​ന്ന​ത്.

യു​വാ​വ് ആ​ദ്യം രാ​വി​ലെ ക​ട​യി​ലെ​ത്തു​ക​യും ആ​ഭ​ര​ണം നോ​ക്കി​യ​ശേ​ഷം പു​തി​യ​തൊ​രെ​ണ്ണം ഓ​ർ​ഡ​ർ ചെ​യ്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വൈ​കീ​ട്ട് മൂ​ന്നോ​ടെ വീ​ണ്ടും ക​ട​യി​ലെ​ത്തി​യ യു​വാ​വ് മ​റ്റൊ​രു മോ​ഡ​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ട​ക്കാ​ര​ൻ ആ​ഭ​ര​ണം എ​ടു​ക്കു​ന്ന​തി​നി​ടെ തു​ലാ​സ്സി​ൽ തൂ​ക്കി വെ​ച്ച ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം മാ​താ​വി​നെ​യും കൂ​ട്ടി വ​രാ​മെ​ന്നും പ​റ​ഞ്ഞ് സ്ഥ​ലം വി​ടു​ക​യു​മാ​യി​രു​ന്നു.

ടീ ​ഷ​ര്‍ട്ടും തൊ​പ്പി​യും ധ​രി​ച്ചാ​ണ് മോ​ഷ്​​ടാ​വ് ക​ട​യി​ലെ​ത്തി​യ​ത്. ക​ട​യി​ലെ ആ​ഭ​ര​ണ​ത്തി‍െൻറ കു​റ​വു ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണം മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ആ​ഭ​ര​ണം ക​വ​ർ​ന്ന യു​വാ​വി‍െൻറ ചി​ത്രം സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഉ​ട​മ കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftkoduvallygold robbery
News Summary - The young man who came to buy jewelery stole the gold
Next Story