Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ആ​ഷി​ക്, ന​വാ​സ്, സെ​യ്ത്​ ന​സീ​ർ

കാക്കനാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ച കേസിലെ പ്രതികളെ പിടികൂടി.കങ്ങരപ്പടി വടകോട് സ്വദേശി പുളിക്കൽ വീട്ടിൽ സെയ്ത് നസീർ (34), കാക്കനാട് പടമുകൾ സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ നവാസ് (37), പുതുവൈപ്പ് തെക്കൻ മാലിപ്പുറം സ്വദേശി മട്ടക്കൽ ആറാട്ടുപറമ്പിൽ വീട്ടിൽ ആഷിക് (30) എന്നിവരാണ് ഇൻഫോപാർക്ക് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 28നാണ് സംഭവം. കാക്കനാട്ട് മെഡിക്കൽ ഷോപ് നടത്തുന്ന സെയ്ത് നസീർ മോഷണക്കുറ്റം ആരോപിച്ച് സെയിൽസ്മാനായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man was kidnapped and beaten; The accused were arrested
Next Story