Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel

കോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി അറസ്റ്റിൽ. തങ്കളം- കാക്കനാട് നാലുവരിപ്പാതയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നെല്ലിക്കുഴി സ്വദേശിക്ക് കൊടുക്കാൻ കൊണ്ടുവന്ന രണ്ട് കിലോയിലധികം കഞ്ചാവുമായി ഏങ്ങണ്ടിയൂർ അന്തിക്കാട്ട് വീട്ടിൽ മിഥുൻ (26) എക്സൈസിന്റെ വലയിലായത്.

വർഷങ്ങളായി കോതമംഗലത്തിനടുത്ത് താമസിച്ച് കഞ്ചാവ് വിൽപന നടത്തി വരുന്നയാളാണ്. ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിട്ട് പോയി ആഡംബര വാഹനങ്ങളിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കോതമംഗലത്തും പരിസരങ്ങളിലും ചില്ലറ വിൽപന നടത്തുന്ന സംഘത്തെപ്പറ്റിയുള്ള വിവരം പ്രതിയിൽനിന്ന് എക്സൈസിനു ലഭിച്ചു.

കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ്, പ്രവന്‍റിവ് ഓഫിസർമാരായ കെ.എ. നിയാസ്, എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. ബിജു, എം.എം. നന്ദു, ബേസിൽ കെ. തോമസ് എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man was arrested with two kilos of ganja
Next Story