Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 1.450 കിലോ കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി.ജി. ഷാനുവാണ് (38) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.

ജില്ലയിലെ അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കിടയിൽ ചില്ലറ വിൽപനക്കായാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്‌.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീൻ, ജി.ബി. ശ്യാംകുമാർ, എ.എസ്.ഐമാരായ സി. ദേവി, വാസുദേവൻ ഉണ്ണി, സീനിയർ സി.പി.ഒമാരായ എം. സുനിൽ, എ. മുഹമ്മദ് സലീം, മുഹമ്മദ്, ആർ. വിനേഷ്, സി.പി.ഒ കെ. ദിലീപ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man was arrested with one and a half kilos of ganja
Next Story