Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിൽപനക്കായി വീട്ടിൽ...

വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel

നിലമ്പൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വടപുറം പാലപറമ്പ് സ്വദേശി മേലേതൊടിക ഷാജി എന്ന ശ്രീജിയാണ് (46) അറസ്റ്റിലായത്. വ‍്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പാലപറമ്പിലെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അനധികൃത മദ്യവിൽപന നടത്തിയതിന് ഇയാൾക്കെതിരെ എക്സൈസ് കേസ് നേരത്തേയുണ്ട്.

നിലമ്പൂർ എസ്.ഐ വി. വിജയരാജൻ, സി.പി.ഒമാരായ പ്രിൻസ്, ആതിര, ഡാൻസാഫ് സംഘം എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja
News Summary - young man was arrested with ganja kept at home for sale
Next Story