രാസലഹരിയുമായി യുവാവ് പിടിയില്‍
text_fieldsപെരുമ്പാവൂര്‍: രാസലഹരിയുമായി യുവാവിനെ എക്സൈസ് പിടികൂടി. പെരുമ്പാവൂര്‍, പോഞ്ഞാശ്ശേരി, വാഴക്കുളം മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന നടത്തിവന്ന പോഞ്ഞാശ്ശേരി പട്ടിപ്പാറ കാമ്പിലാവളപ്പില്‍ വീട്ടില്‍ ഫഹദാണ് (24) പിടിയിലായത്.
ഗള്‍ഫില്‍ ഡ്രൈവറായി ജോലിനോക്കിവന്ന ഫഹദ് ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി രാസലഹരി വില്‍പന നടത്തിയ ഇയാള്‍ മാരക ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗളൂരുവിലെ സുഹൃത്ത് വഴിയാണ് ഇയാള്‍ ലഹരിവസ്തു നാട്ടില്‍ എത്തിച്ച് വില്‍പന നടത്തിവന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു മാസത്തോളമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളില്‍നിന്ന് 5.081 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
എക്‌സൈസ് ഇന്‍സെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, പ്രിവന്റിവ് ഓഫിസര്‍മാരായ വി.എസ്. ഷൈജു, കെ.ടി. സാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എന്‍. ശ്രീരാജ്, അമല്‍ മോഹനന്‍, പി.വി. വികാന്ത്, എ.എസ്. രേഷ്മ എന്നിവര്‍ പങ്കെടുത്തു.

