പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഎം. ജോമോൻ
കോട്ടയം: പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കാരിക്കുഴി പുത്തൻവീട്ടിൽ എം. ജോമോനെയാണ് (23) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജോമോന് ആലപ്പുഴയിലുള്ള ആയുര്‍വേദ കമ്പനിയുടെ ഉൽപന്നങ്ങൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയായിരുന്നു. പെണ്‍കുട്ടിയും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു.
ഇയാള്‍ പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കുകയും തുടർന്ന് കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും ഗോവക്കുള്ള യാത്രമധ്യേ കണ്ണൂരിൽനിന്ന് പിടികൂടുകയായിരുന്നു.
ഇയാൾക്ക് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്റ്റേഷനില്‍ പോക്സോ കേസും മോഷണക്കേസും നിലവിലുണ്ട്. പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത്കുമാർ, സി.പി.ഒമാരായ ജിബിൻ ലോബോ, സിന്ധു മോൾ, സജു പി.മാത്യു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

