Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്റ്റിൽ
cancel

ഇരിങ്ങാലക്കുട: ആനന്ദപുരം കൊടിയൻകുന്നിൽ വീടിനോട് ചേർന്ന പറമ്പിൽ ആറ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആനന്ദപുരം കൊടിയൻകുന്നിലെ തെക്കേക്കര വീട്ടിൽ പ്രസാദ് (38) പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഒന്നരമാസത്തോളം വളർച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് റാഫേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജീവേഷ്, വിപിൻ, ശ്യാമലത, ജയശ്രീ, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man was arrested for growing cannabis plants
Next Story