Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റിൽ
cancel

പറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലിയെയാണ് (30)പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.യൂറോപ്യൻ രാജ്യമായ ലക്സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻവേലിക്കര തുരുത്തൂർ ഭാഗത്തുള്ള യുവതിയെയാണ് കബളിപ്പിച്ചത്.

പലപ്രാവശ്യമായി ഒന്നരലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. തുടർന്ന് ജോലിക്കാര്യത്തെപ്പറ്റി അന്വേഷിക്കാനായി വിളിച്ച സമയം മുതൽ ഫോൺ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു.ഡൽഹി എയർപോർട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man was arrested for extorting money by offering abroad job
Next Story