Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
orumgaseeb
cancel
camera_alt

ഔ​റം​ഗ​സീ​ബ്

Listen to this Article

മണ്ണാര്‍ക്കാട്: കണ്ണമംഗലം സ്വദേശി സിദ്ദീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് വീട്ടില്‍ ഔറംഗസീബ് എന്ന നൗഫലിനെയാണ് (42) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ നേത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിയെടുത്തു എന്ന സംശയത്തിന്‍റെ പേരിലാണ് മണ്ണാര്‍ക്കാട് സ്വദേശിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകമടക്കം 22 കേസുകളിലെ പ്രതിയാണ് ഔറംഗസീബെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ആര്‍. ജസ്റ്റിന്‍, ഷാഫി, മുഹമ്മദ് ഷഫീഖ്, സജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man was abducted Defendant arrested in case
Next Story