Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജ്വല്ലറിയിലെത്തിയ...

ജ്വല്ലറിയിലെത്തിയ യുവാവ്​ അഞ്ചു പവനുമായി മുങ്ങി

text_fields
bookmark_border
gold theft clt 14-12-21
cancel
camera_alt

മേലെ പാളയത്തെ ജ്വല്ലറിയിൽനിന്ന്​ സ്വർണം കവർന്നയാളുടെ സി.സി.ടി.വി ദൃശ്യം

കോ​ഴി​ക്കോ​ട്​: ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വാ​വ്​ ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച്​ സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു. കോ​ഴി​ക്കോ​ട് മേ​ലെ പാ​ള​യം റാ​ണി ജ്വ​ല്ല​റി​യി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ഞ്ചേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യാ​ണ്​ മോ​ഷ​ണം പോ​യ​ത്.

ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ​യാ​ൾ ക്ഷീ​ണം ന​ടി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യു​ന്നു എ​ന്ന് ഉ​ട​മ​യോ​ട്​ പ​റ​ഞ്ഞ്​ അ​ൽ​പം പ​ഞ്ച​സാ​ര​യോ മ​ധു​ര​മോ വേ​ണം എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​ട​യു​ട​മ ഉ​ള്ളി​ലെ മു​റി​യി​ലേ​ക്കു പോ​യ​പ്പോ​ൾ മേ​ശ​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യെ​ടു​ത്ത്​ ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

ക​ട​യു​ട​മ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ കാ​ണാ​താ​യ​തോ​​ടെ സം​ശ​യം തോ​ന്നി മേ​ശ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ സ്വ​ർ​ണം ക​വ​ർ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ്​​ടാ​വി​െൻറ ദൃ​ശ്യം ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ ജ്വ​ല്ല​റി​യി​ലെ​ത്തി ​തെ​ളി​വ്​ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftgold robberykozhikode News
News Summary - young man stolen 5 pawan from jewelry store
Next Story