ഗർഭിണിയായ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി
text_fieldsമനോജ്, സ്വപ്ന
ബംഗളൂരു : നഗരത്തിൽ ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. കെ.എം. മനോജ് (31), ഭാര്യ സ്വപ്ന(26) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വളർത്തുനായയെ കെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ ബെൽറ്റ് ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷം ഇതേ ബെൽറ്റ് ഉപയോഗിച്ച് മനോജ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് വർഷം മുമ്പായിരുന്നു മനോജിന്റെയും സ്വപ്നയുടെയും വിവാഹം . ബംഗളൂരു സ്വദേശിയായ മനോജ് ആശാരിപ്പണിക്കാരനായിരുന്നു. നാല് ദിവസമായി മനോജ് ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

