യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsആഷിക്
ആലുവ: കാലടി, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കാലടി മറ്റൂർ പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിക്കിനെയാണ് (22) ആറുമാസത്തേക്ക് റൂറൽ ജില്ലയിൽനിന്ന് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം, ന്യായവിരോധമായി സംഘംചേരൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 32പേരെ കാപ്പചുമത്തി ജയിലിലടച്ചു. 32പേരെ നാടുകടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

