Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹമോചനം...

വിവാഹമോചനം ആവശ്യപ്പെട്ട്​ യുവാവിന്​ ക്രൂര മർദനം; ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ അറസ്റ്റിൽ

text_fields
bookmark_border
triple talaq
cancel
camera_alt

പരിക്കേറ്റ അ​ബ്​​ദു​ൽ അ​സീ​ബ്​

കോട്ടക്കൽ: വിവാഹമോചനം ആവശ്യപ്പെട്ട്​ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ.വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവവരൻ ക്രൂര മർദനത്തിനിരയായത്.കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി എ​ട​ക്ക​ണ്ട​ൻ അ​ബ്​​ദു​ൽ അ​സീ​ബി​നാ​ണ് (30) മ​ർ​ദ​ന​മേ​റ്റ​ത്.


അറസ്റ്റിലായവർ


പൊലീസ് ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഒതുക്കുങ്ങൽ കിഴക്കേ പറമ്പൻ ഷംസുദ്ദീൻ(45), ബന്ധുക്കളായ ചോലപ്പുറത്ത് മജീദ് (28),ഷഫീഖ് (34), അബ്ദുൾ ജലീൽ (34),ഷഫീറലി (31),മുസ്തഫ (62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്​റ്റിലായവർ

എസ്.ഐ വിവേക്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ മാരായ സൂരജ്, സത്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മു​ഖ​ത്തും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ അസീബ്​​ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​മാ​സം മു​മ്പാ​യിരുന്നു വി​വാ​ഹം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young man brutally beaten for demanding triple-talaq; Wife's relatives arrested
Next Story