മണ്ണുമാന്തി യന്ത്രമോഷണം: വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവാവിന് മർദനം
text_fieldsതിരുവമ്പാടി: മുക്കം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രം മോഷ്ടിച്ചെന്ന വാർത്ത വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കൂടരഞ്ഞി കൂമ്പാറയിൽ യുവാവിന് മർദനം. കിഴക്കുപറമ്പിൽ കെ. ഫൈസൽ മോനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ കൂമ്പാറ അങ്ങാടിയിലാണ് സംഭവം.
ഫൈസൽ മോന്റെ പരാതിയിൽ കൂമ്പാറ മുണ്ടൻമല കെ.ആർ. ജയേഷ്, മാതാളി കുന്നേൽ മാർട്ടിൻ എന്നിവക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. മണ്ണുമാന്തി യന്ത്രമോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ കുറ്റാരോപിതനാണ് കെ.ആർ. ജയേഷ്. അതേസമയം, കെ.ആർ. ജയേഷിന്റെ പരാതിയിൽ ഫൈസൻ മോന് എതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.

