Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ മർദിക്കുകയും തേങ്ങകൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
എരുമേലി: യുവാവിനെ മർദിക്കുകയും തേങ്ങകൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ കോലംചിറ അജേഷ് (29), കുന്നേൽവീട്ടിൽ മനു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എരുമേലി പീടികപ്പറമ്പിൽ പി.എം. ഹാഷിമിനാണ് (35) മർദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് എരുമേലി ടൗണിന് സമീപമായിരുന്നു സംഭവം. ഹാഷിമും പ്രതികളും തമ്മിലുണ്ടായ തർക്കം മർദനത്തിൽ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

