Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
telangana man beaten to death in petrol bunk
cancel

ചെന്നൈ: പെട്രോൾ പമ്പിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഓട്ടോ കുമാർ, ബാല സുബ്രഹ്മണ്യൻ, ശിവരാമൻ എന്നിവരെ വള്ളിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലിയിലെ പനഗുഡി സ്വദേശിയായ കലൈശെൽവൻ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പമ്പിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് നാലംഗ സംഘം ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കലൈശെൽവൻ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി മനിസ് രാജക്കെതിരായ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man beaten to death while trying to settle dispute; Three arrested
Next Story