യുവാവിന് മർദനം: പ്രതികളെ പിടികൂടാതെ പൊലീസ്
text_fieldsമര്‍ദനമേറ്റ
അരുണ്‍കുമാര്‍
നെടുങ്കണ്ടം: പണികഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി നാലംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 14 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ലെന്ന് പരാതി. രാമക്കല്‍മേട് ചാരപ്പറമ്പില്‍ അരുൺകുമാറിനെയാണ് (23) നാലംഗ സംഘം മർദിച്ചത്.
ഇടത് കൈ ഒടിയുകയും തോളിന് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തമിഴ്നാട് ഉസിലംപെട്ടിയിലാണ് ഇപ്പോഴത്തെ ചികിത്സ.
പണി കഴിഞ്ഞ് വരുമ്പോള്‍ വെസ്റ്റ് പാറയില്‍ സുഹൃത്തിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ സംഘം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. കട്ടപ്പന ഡിവൈ.എസ്.പിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.