Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുവള്ളിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കൊടുവള്ളിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

മുരുകൻ

കൊടുവള്ളി: കൊടുവള്ളിയിൽ ഒരു കിലോയിലധികം തൂക്കംവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതിയായ മാനിപുരം ഒതയോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് വൈത്തിരി അറമല ലക്ഷംവീട് കോളനിയിൽ മുരുകൻ (30) ആണ് ഒരുകിലോ 125 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി പിടിയിലായത്.

കഞ്ചാവ് വിൽപനക്കു കൊണ്ടുവന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കിടപ്പുമുറിയിൽ കട്ടിലിന് അടിയിൽ തലയണകവറിൽ കെട്ടിസൂക്ഷിച്ച നിലയിലായിരുന്നു. മുരുകൻ ഭാര്യക്കൊപ്പമാണ് ക്വാർട്ടേഴ്സിൽ ഏറെ നാളായി താമസിക്കുന്നത്.

കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നയാളാണ് മുരുകൻ. സുൽത്താൻ ബത്തേരി, വൈത്തിരി, മഞ്ചേരി, ഫറൂഖ് ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുരുകനെന്ന് പൊലീസ് പറഞ്ഞു.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർ പ്രകാശൻ, ജൂനിയർ സബ് ഇൻസ്പെക്ടർ രശ്മി, സബ് ഇൻസ്പെക്ടർ സതീഷ്, അസി.സബ് ഇൻസ്പെക്ടർ സജീവൻ, എസ്.സി.പി.ഒ മാരായ ലിനീഷ്, സുനിൽ കുമാർ, ബിനേഷ്, സജിഷ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested with more than 1 kg cannabis in Koduvalli
Next Story