എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് അഷറഫ് ഷാഹിൻ
നിലമ്പൂർ: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെയാണ് (21) വഴിക്കടവ് എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11ന് വഴിക്കടവ് മുണ്ടയിൽ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പൊലീസ് പിടികൂടിയത്. നാല് ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശപ്രകാരം ജില്ലയിലുടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലമ്പൂർ കോടതി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ജില്ല ആൻറി നർകോട്ടിക് സ്ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, കെ.ടി. ആശിഷ് അലി, വഴിക്കടവ് സ്റ്റേഷനിലെ എസ്. പ്രശാന്ത് കുമാർ, ടി.വി. നിഖിൽ, കെ. ഷെരീഫ്, കെ.സി. ഗീത എന്നിവരുമുണ്ടായിരുന്നു.