കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഫാസിൽ
കാഞ്ഞിരപ്പള്ളി: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കപ്പപറമ്പ് പള്ളിവാതുക്കൽ വീട്ടിൽ പി.എൻ. ഫാസിലിനെയാണ് (24) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കൊടുവന്താനത്ത് നടത്തിയ പരിശോധനയില്‍ ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതി വാഹനം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, പ്രദീപ്, ബിജി ജോർജ്, സി.പി.ഒ അരുൺ അശോക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

