Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാല് കിലോ ആംബര്‍...

നാല് കിലോ ആംബര്‍ ഗ്രീസും മയക്കുമരുന്നുകളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
gareeb navas
cancel
camera_alt

ഗ​രീ​ബ് ന​വാ​സ്

വെ​ഞ്ഞാ​റ​മൂ​ട്: നാ​ല് കി​ലോ ആം​ബ​ര്‍ ഗ്രീ​സ് (തി​മിം​ഗ​ല സ്ര​വം), 11 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ല്‍, 1.35 എം.​ഡി.​എം.​എ എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള ആ​മ്പ​ല്ലൂ​ര്‍ എം.​എ മ​ന്‍സി​ലി​ല്‍ ഗ​രീ​ബ് ന​വാ​സി​​​നെ (28) എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു.

ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച വെ​മ്പാ​യം കൊ​പ്പ​ത്തി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ആം​ബ​ര്‍ ഗ്രീ​സി​ന് നാ​ല്​ കോ​ടി​യോ​ളം രൂ​പ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍ക്ക് 80,000 രൂ​പ​യും വി​ല വ​രു​മെ​ന്നും ആം​ബ​ര്‍ ഗ്രീ​സ് കോ​ട​തി​യി​ല്‍ വ​നം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​ഡി. പ്ര​സാ​ദ്, കെ.​എ​ന്‍. മ​നു, സ​തീ​ഷ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഹാ​ഷിം, മ​ഹേ​ഷ്, വി​ഷ്ണു, അ​ര്‍ജു​ൻ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ മ​ഞ്ജു​ഷ എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​യെ അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Young man arrested with drugs
Next Story