Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
linto
cancel
camera_alt

ലി​േ​ൻ​റാ

കി​ഴ​ക്ക​മ്പ​ലം: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വ് എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി കു​ന്ന​ത്തു​നാ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​നാം​കു​ഴി ലിേ​ൻ​റാ​യെ​യാ​ണ് (24) പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഇ​ത് ലം​ഘി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ജി​ല്ല​യി​ലെ​ത്തി​യ​ത്.

പ​ള്ളി​ക്ക​ര വെ​മ്പി​ള്ളി ഭാ​ഗ​ത്ത് ഇ​യാ​ളു​ണ്ടെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രാ​ത്രി വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ന​ര​ഹ​ത്യ​ശ്ര​മം, അ​ടി​പി​ടി, ക​വ​ര്‍ച്ച, മാ​ര​കാ​യു​ധം കൈ​വ​ശം​െ​വ​ക്ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്.

എ.​എ​സ്.​പി അ​നു​ജ് പ​ല്‍വാ​ല്‍, പൊ​ലീ​സ് ഇ​ന്‍സ്പെ​ക്​​ട​ര്‍ വി.​ടി. ഷാ​ജ​ന്‍, എ​സ്.​ഐ​മാ​രാ​യ എം.​പി. എ​ബി, കെ.​ടി. ഷൈ​ജ​ന്‍, എ.​എ​സ്.​ഐ കെ.​കെ. സു​രേ​ഷ് കു​മാ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ. അ​ബ്​​ദു​ൽ മ​നാ​ഫ്, കെ.​എ​ന്‍. അ​ജി​ല്‍ കു​മാ​ര്‍, ടി.​എ. അ​ഫ്സ​ല്‍, എ​ഡ്വി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Young man arrested with drugs
Next Story