Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദാ​ലി

തൃത്താല: മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എന്‍. നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പട്ടിത്തറ വില്ലേജിൽ പൂലേരി മീനാനിക്കാട്ടിൽ വീട്ടിൽ ബാബു എന്ന മുഹമ്മദാലി (40) അറസ്റ്റിലായത്.

തൃത്താല മേഖലയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്തിരുന്ന 5.72 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്.

ഓണം സ്പെഷൽ ഡ്രൈവിൽ തൃത്താല എക്‌സൈസ് പിടികൂടുന്ന അഞ്ചാമത്തെ മയക്കുമരുന്ന് കേസാണിത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ ഇ. ജയരാജൻ, ജയദേവനുണ്ണി, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.പി. മഹേഷ്‌, വി.കെ. ബിജു, കെ. നിഖിൽ, അനിത, ഡ്രൈവർ അനുരാജ് എന്നിവരുമുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested with drugs
Next Story