ഏഴരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ്
സ്വാലിഹ്
പാലക്കാട്: വിശാഖപട്ടണത്തുനിന്ന് ധൻബാദ് എക്സ്പ്രസ് െട്രയിനിൽ കടത്തിക്കൊണ്ടുവന്ന 7.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നിലമ്പൂർ എടക്കര തെക്കരതൊടിക മുഹമ്മദ് സ്വാലിഹിനെയാണ് (27) പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും ആൻറി നർകോട്ടിക് എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ തിങ്കളാഴ്ചയാണ് പ്രതി പിടിയിലായത്.
നിലമ്പൂർ, പാണ്ടിക്കാട്, വണ്ടൂർ, എടക്കര എന്നിവിടങ്ങളിലേക്ക് ചില്ലറ വിൽപനക്കായി കൊണ്ടുവരുകയായിരുന്നു കഞ്ചാവെന്ന് പ്രതി സമ്മതിച്ചു. ഇയാൾ രണ്ടു മോഷണക്കേസുകളിൽ പ്രതിയാണ്. കേസ് തുടരന്വേഷണത്തിന് എക്സൈസിന് കൈമാറി. ആർ.പി.എഫ് കമാൻഡൻറ് ജെതിൻ ബി. രാജിെൻറ നിർദേശപ്രകാരം സി.ഐ എൻ. കേശവദാസ്, എ.എസ്.ഐമാരായ കെ. സജി അഗസ്റ്റിൻ, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ആർ.എസ്. സുരേഷ്, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ എൻ. അശോക്, ഒ.കെ. അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഡി. ഹരിപ്രസാദ്, പി.ഡി. പോൾ, പി. ശരവണൻ, ആർ. സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.