Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ റേഞ്ച് പരിധിയിൽ എക്സൈസ് സംഘം നടത്തിയ രാത്രി പരിശോധനയിൽ ബ്രൗൺ ഷുഗർ വിൽപന നടത്തുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. പേഴക്കാപ്പിള്ളി ഭാഗത്തുനിന്നാണ് ജിയാബുർ റഹ്മാനെ (36) അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വിൽപനക്ക് മാത്രം അന്തർസംസ്ഥാന തൊഴിലാളികൾ മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി താമസിക്കുന്നുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ പറഞ്ഞു.കൃത്യമായ രേഖകൾ പരിശോധിച്ച് മാത്രമേ വീട് വാടകക്ക് നൽകാവൂ എന്നും കൂടുതൽ പരിശോധന ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

