ബന്ധുവിനെയും പിതാവിനെയും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകുളത്തൂപ്പുഴ: പിതാവിനെയും ബന്ധുവിനെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെന്മല കെ.ഐ.പി ലേബർ കോളനിയിൽ കണ്ണന് (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നിന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി പിതാവിന്റെ ബന്ധുവായ സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയി വില്പന നടത്തിയിരുന്നു.
ഇതിനുശേഷം കഴിഞ്ഞ ദിവസം കണ്ണനും പിതാവ് മുരുകനും തമ്മിൽ വഴക്കുകൂടുന്ന ബഹളം കേട്ട് അവിടേക്കെത്തിയ സുബ്രഹ്മണ്യനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് വീണ സുബ്രഹ്മണ്യനെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ പിതാവിനെയും ആക്രമിച്ചു. തലയ്ക്കു പരിക്കേറ്റ സുബ്രഹ്മണ്യനെയും മുരുകനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ സുജിത്, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

