വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsസുധിൻ
ഇരവിപുരം: മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിലായിരുന്ന യുവാവ് പിടിയിൽ. പുന്തലത്താഴം പഞ്ചായത്ത് വിള ഗാന്ധി നഗർ 119 ചരുവിള വീട്ടിൽ എസ്. സുധിൻ (26) ആണ് അറസ്റ്റിലായത്.
വിമുക്തഭടനായ മുള്ളുവിള സ്വദേശി മോഹനൻനായരെ (55) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിൽ മോഹനൻ നായരുടെ മൂക്കെല്ല് തകർന്നിരുന്നു. ജൂലൈ 18 ന് വൈകുന്നേരം മുള്ളുവിള എസ്.എൻ പബ്ലിക് സ്കൂളിന് സമീപത്തെ ചീപ്പ് പാലത്തിലാണ് സംഭവം.
പ്രധാന പ്രതിയായ ആദർശിനെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും രണ്ട് കൂട്ടാളികളും ചേർന്നാണ് മോഹനൻ നായരെ ആക്രമിച്ചത്. ബിവറേജസ് കോർപറേഷെൻറ മദ്യശാല തുറന്നിരിക്കുകയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതിരുന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ മോഹനൻനായർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുരൂപ, അരുൺഷാ, അജിത് കുമാർ, എസ്.സി.പി.ഒ മനോജ്കുമാർ, സി.പി.ഒമാരായ ബിനു വിജയ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.