വയോധികയെ കൊല്ലാൻ ശ്രമിച്ച യുവാവിനെ പിടികൂടി
text_fieldsപത്തനംതിട്ട: ഒറ്റക്ക് താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട വയോധികയെ വീട്ടിൽ അതിക്രമിച്ച്കയറി കമ്പുകൊണ്ട് തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പത്തനംതിട്ട പൊലീസ് ഉടനടി പിടികൂടി. കൈപ്പട്ടൂർ ചോതിരം പുരയിടം വീട്ടിൽ കല്യാണിയെ (76) തലക്കടിച്ച് പരിക്കേൽപിച്ച മൈലപ്ര മാധവ വിലാസം വീട്ടിൽ സദാശിവനാണ് (46) അറസ്റ്റിലായത്. ഈമാസം 12ന് സന്ധ്യക്കാണ് സംഭവം. പ്രതിയുടെ ഭാര്യയും മറ്റൊരാളുമായി അടുപ്പത്തിലാവാൻ ഒത്താശ ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് വൃദ്ധയുടെ വീട്ടിലെത്തി ഇയാൾ അതിക്രമം കാട്ടിയത്.
കൈകൊണ്ട് മുഖത്ത് ഇടിച്ചതിൽ ഇടതുകണ്ണിൽ ചതവ് സംഭവിച്ചു. എസ്.ഐമാരായ രതീഷ് കുമാർ, വിഷ്ണു, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ ബിജു വിശ്വനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

