പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsദീപു
റാന്നി: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു.. ഇടമുറി വലിയപതാല്‍ വാലന്‍പാറ പെരുമ്പ്രാവില്‍ ദീപു (27) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് വലിയപതാലില്‍ ആയിരുന്നു സംഭവം. മദ്യപിച്ച് വ്യാപാരസ്ഥാപനത്തിന് മുന്നില്‍ കത്തിയുമായി ബഹളം സൃഷ്ടിക്കുന്നുവെന്ന സ്ഥാപനമുടമ പ്രകാശിന്‍റെ പരാതി അന്വേക്ഷിക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസ് എത്തി വിവരം തിരക്കുന്നതിനിടയില്‍ പ്രതി എ.എസ്.ഐ അനില്‍കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പൊലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന ദീപു കുതറിമാറുകയും മറ്റുദ്യോഗസ്ഥരെ ഇതിനിടയില്‍ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
മുന്‍പ് ലോക്ക്ഡൗണ്‍ സമയത്ത് ചാരായം വാറ്റിയ കേസിലും കുത്തുകേസിലും അടിപിടിയിലും പ്രതിയായി ഒന്നിലധികം തവണ റിമാന്‍ഡിലായിട്ടുള്ളയാളാണ് ദീപു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.