നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
text_fieldsമുഹമ്മദ്
ആഷിഖ്
പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. ചെട്ടിപ്പടി സ്വദേശി കെ. മുഹമ്മദ് ആഷിഖ് (23) ആണ് വാഹനപരിശോധനക്കിടെ പരപ്പനങ്ങാടി പൊലീസിെൻറ പിടിയിലായത്.
രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയിൽനിന്ന് മോഷ്ടിച്ച ബൈക്കിെൻറ നമ്പർ മാറ്റി ഓടുന്നതിനിടെ ഇയാൾ പൊലീസ് പരിശോധനയിൽ പെടുകയായിരുന്നു. വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് പറഞ്ഞു.
പൾസർ-220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നതെന്നും ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.