Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമൂഹ മാധ്യമം വഴി യുവതികളിൽ നിന്ന് സ്വർണം തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സമൂഹ മാധ്യമം വഴി യുവതികളിൽ നിന്ന് സ്വർണം തട്ടിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

ജ​സീ​ൽ

വടകര :സാമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീൽ (38) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വളയം സ്വദേശനിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളിൽ വിളിച്ചു വരുത്തി സ്വർണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. പന്ത്രണ്ട് പവനോളം സ്വർണമാണ് യുവതിയിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. വടകരയിലെ ലോഡ്ജിൽ എത്തിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

യുവതി നൽകിയ മറ്റൊരു പരാതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഈ കേസിൽ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ കോടതിയിൽ നിന്നും വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകൾ ഇത്തരത്തിൽ ഇയാളുടെ വലയിൽ ആയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കവർച്ച കേസ് നിലവിലുണ്ട്. കിനാവിന്റെ രാജകുമാരൻ എന്നാണ് ഇയാളുടെ ഇൻസ്റ്റാഗ്രാം ഐ.ഡി. ഈ ഐ.ഡി. വഴിയാണ് സ്ത്രീകളെ വലയിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested for stealing gold from young women via social media
Next Story