നൈട്രോസെപാം ഗുളിക വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ
text_fieldsപിടിയിലായ മനോജ്കുമാർ
അങ്കമാലി: വിൽപനക്ക് കൊണ്ടുവന്ന മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെഫാം ഗുളികകളുമായി അങ്കമാലിയിൽ യുവാവ് എക്സൈസ് പിടിയിൽ. ആലുവ ജനത റോഡിൽ കിഴക്കേക്കര വീട്ടിൽ കെ.കെ. മനോജ്കുമാറാണ് (45) പിടിയിലായത്
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.ജെ. സജീവ്കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എം.സി. റോഡിൽ എൽ.എഫ് കവലയിലാണ് 35 ഗുളികകളുമായി പ്രതി പിടിയിലായത്.
മനോരോഗം അടക്കമുള്ള അസുഖങ്ങൾക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള ഗുളികകൾ ഉപയോഗിക്കുന്നത്. ഡോക്ടർമാരുടെ വ്യാജകുറിപ്പ് ഉപയോഗിച്ച് വാങ്ങുന്ന ഗുളികകൾ ഭീമമായ വിലയ്ക്ക് ലഹരിക്ക് അടിപ്പെട്ടവർക്കാണ് പ്രതി വിൽപന നടത്തിവന്നിരുന്നത്. ഇത്തരത്തിൽ വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്.

