ഓട്ടോയിൽ മദ്യ വിൽപനക്കിടെ യുവാവ് പിടിയിൽ
text_fieldsരാഹുൽ
വളാഞ്ചേരി: ഓട്ടോറിക്ഷയിൽ മദ്യ വിൽപന നടത്തുന്നതിനിടെ യുവാവ് വളാഞ്ചേരി പൊലീസ് പിടിയിലായി. കായംകുളം കീരിക്കാട് രാഹുലിനെയാണ് (26) പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് വളാഞ്ചേരി സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ ആതവനാട് മാട്ടുമ്മൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാളിൽനിന്ന് 15 മദ്യക്കുപ്പികളും പിടിച്ചെടുത്തു. മദ്യ വിൽപനക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ബിവറേജസിൽനിന്ന് പലതവണയായി വാങ്ങി ഉയർന്ന വിലയ്ക്ക് മദ്യം നൽകുന്നതായിരുന്നു പ്രതിയുടെ പതിവ്. പൊലീസ് സംഘത്തിൽ എസ്.ഐമാരായ അബ്ദുൽ അസീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ, ദീപക്ക്, സി.പി.ഒ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.