ഷെയർചാറ്റ് മുഖേന പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: ഭർതൃമതിയും ഒരുകുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
കൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തൻവീട് വീട്ടിൽ നിസാമുദ്ധീൻ (39) നെയാണ് കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. മുതുവല്ലൂർ നീറാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
മുഖേനയും വീഡിയോകോൾ മുഖേനയും പരിചയത്തിലായ പ്രതി യുവതിയെ പ്രണയം നടിച്ച് എറണാകുളത്തും കോഴിക്കോടുമുള്ള ലോഡ്ജിൽ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും യുവതിയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയം വച്ച് തിരിച്ചുനൽകാതെ ചതിച്ചുവെന്നുമാണ് പരാതി.
യുവതിയെ കാണാതായതോടെ അവരുടെ ബന്ധുക്കൾ പൊലീസിൽ പരാതിപെട്ടതോടെ എട്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 26 ന് കൊണ്ടോട്ടിയിൽ യുവതിയെ ഉപേക്ഷിച്ചു പ്രതി മുങ്ങി. അന്വേഷണത്തിൽ കാസർകോഡ് ചെറുവത്തൂരിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ഇതുപോലെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ആളാണെന്ന് പൊലിസ് പറഞ്ഞു. ഡി.വൈ.എസ്.പി കെ. അഷ്റഫ്, ഇൻസ്പെക്ടർ എം.സി പ്രമോദ്, എസ്.ഐ ദിനേശ് കുമാർ, സി.പി.ഒ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.