Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാ​ര​ക...

മാ​ര​ക ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി

text_fields
bookmark_border
Young man arrested for possession of narcotics
cancel
camera_alt

കെ.​പി. ഇ​സ്മാ​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: മാ​ര​ക ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​രി​യാ​പു​രം ഒ​ട്ടു​പു​റ​ത്തെ കെ.​പി. ഇ​സ്മാ​യി​ൽ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കെ​ട്ടു​ങ്ങ​ൽ ബീ​ച്ച്, താ​നൂ​ർ തൂ​വ​ൽ തീ​രം പാ​ർ​ക്ക് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡി.​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യും വ​ലി​യ​തോ​തി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ച​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്​​സൈ​സ് റേ​​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25 ഗ്രാം ​എം.​ഡി.​എം.​എ​യും 77 മി​ല്ലി ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യും എ​ക്​​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​താ​യും ഇ​നി​യും അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പ്ര​തി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യും എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര പ​റ​ഞ്ഞു. ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കു പു​റ​മെ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ടി. ​പ്രാ​ജോ​ഷ് കു​മാ​ർ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) കെ. ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ജി​ന​രാ​ജ്, നി​തി​ൻ, ചോ​മാ​രി, ശി​ഹാ​ബു​ദ്ദീ​ൻ, അ​രു​ൺ​പാ​റോ​ൽ, വ​നി​ത സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ പി.​എം. ലി​ഷ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Young man arrested for possession of narcotics
Next Story