പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsനൗഫൽ
പൊന്നാനി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ പ്രകാരം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് സ്വദേശി മൂസാെൻറ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്.
ഒന്നര വർഷം മുമ്പാണ് സംഭവം. മുഖം കഴുകാനായി എത്തിയ പെൺകുട്ടിയെ ശുചിമുറിയിൽ ഒളിഞ്ഞിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. മാനസികമായി തകർന്ന കുട്ടിയെ സ്കൂൾ അധികൃതർ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.

