Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അനുരാജ്
Listen to this Article
തളിപ്പറമ്പ്: ചപ്പാരപ്പടവിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് സ്വദേശി കൂരോത്ത് വളപ്പിൽ അനുരാജിനെ ആണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ 15കാരിയാണ് പീഡനത്തിനിരയായത്. പ്രതിയായ അനുരാജ് രാത്രികാലങ്ങളിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നതായി പറയുന്നു. ഒരുതവണ അനുരാജിനെ നാട്ടുകാർ പിടികൂടി താക്കീതുചെയ്ത് വിട്ടിരുന്നു. കഴിഞ്ഞദിവസം അനുരാജ് വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.വി. ദിനേശനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

