പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച യുവാവ് അറസ്റ്റിൽ
text_fieldsകൊല്ലം: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു എന്ന പരാതിയിൽ യുവാവിനെ പാരിപ്പള്ളി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ബീമപള്ളി വള്ളക്കടവ് ആറ്റിൻക പുതുവൽ പുത്തൻവീട്ടിൽ ശരത്ത് (20) ആണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തിരുവനന്തപുരം മുട്ടത്തറയിലേക്ക് തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുട്ടത്തറ ജങ്ഷന് സമീപം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവും പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനുരൂപ, പി.ടി. സാബുലാൽ, എസ്.സി.പി.ഒമാരായ ശ്രീകുമാർ, വി.എസ്. ഡോൾമാ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.