ബന്ധുവിന്റെ ഉപദേശം ഇഷ്ടപ്പെട്ടില്ല; യുവാവ് സ്കൂട്ടർ കത്തിച്ചു
text_fieldsഅരുൺ മോഹൻ
ഹരിപ്പാട്: സ്കൂട്ടർ കത്തിച്ച കേസിൽ ഒളിവിലായിരുന്ന കരുവാറ്റ ചാമപ്പറമ്പിൽ വടക്കതിൽ അരുൺ മോഹൻ (22) ഹരിപ്പാട് പൊലീസിെൻറ പിടിയിലായി.
കഴിഞ്ഞ 11ന് രാത്രിയായിരുന്നു സംഭവം. അരുണിെൻറ ബന്ധുവായ പാലപ്പമ്പിൽ കോളനിയിൽ രതീഷിെൻറ സ്കൂട്ടറാണ് കത്തിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ, രതീഷ് വീട്ടിലെത്തി ഉപദേശിച്ചതാണ് കാരണം.
കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ചശേഷം സ്കൂട്ടർ എടുത്തുകൊണ്ടുപോയി കരുവാറ്റ ചർച്ചിനുസമീപം കത്തിച്ചു. പിന്നീട് ഒളിവിൽപോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സി.ഐ ബിജു വി. നായർ, എസ്.ഐമാരായ ഗിരീഷ്, ഹുസൈൻ, എ.എസ്.ഐമാരായ യേശുദാസ്, ലേഖ, സി.പി.ഒ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.