Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർത്ഥിനിയുടെ...

വിദ്യാർത്ഥിനിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർത്ഥിനിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവ് അറസ്റ്റിൽ
cancel

ഓയൂർ: സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹ ആലോചനകൾ മുടക്കിയ യുവാവിനെ പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24) ആണ് അറസ്റ്റിലായത്.ഇയാൾക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകളാണ് മുടക്കിയത്.

രണ്ട് വിവാഹ ആലാേചനകളും മുടങ്ങിയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നി അന്വേഷിച്ചതിൽ അരുണാണെന്ന് മനസ്സിലായി. തുടർന്ന്പെൺകുട്ടിയുടെ രക്ഷിതാക്കൾ പാെലീസിൽ പരാതി നൽകുകയായിരുന്നു. അരുണുമാെന്നിച്ച് പെൺകുട്ടി പഠിച്ചിട്ടുണ്ടെങ്കിലും പ്രണയമോ മറ്റ് ബന്ധങ്ങളോ ഇല്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.

പെൺകുട്ടിയ്ക്ക് വിവാഹാലോചനകൾ നടക്കുന്നതറിഞ്ഞ് നവവരന്മാരുടെ വീട് തേടിപ്പിടിചെത്തുന്ന അരുൺ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും യുവതിയുടെ ഫോട്ടോകൾ തൻ്റെ കൈവശമുണ്ടെന്നും പറഞ്ഞ് കല്യാണങ്ങൾ മുടക്കുകയായിരുന്നു. കൂടാതെ പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൂയപ്പള്ളി പാെലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Show Full Article
TAGS:marriage 
News Summary - Young man arrested for blocking student marriage proposal
Next Story