Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2021 10:30 AM GMT Updated On
date_range 3 Oct 2021 10:30 AM GMTഭാര്യാ പിതാവിെൻറ കൈ തല്ലിയൊടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവല്ല : സ്വത്ത് തർക്കത്തെ തർക്കത്തെ തുടർന്ന് ഭാര്യാ പിതാവിെൻറ കൈ തല്ലിയൊടിച്ച കേസിൽ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
നന്നൂർ കാവുംങ്കൽ പടിയിൽ രാധാ നിവാസിൽ അജയകുമാർ ( 42 ) ആണ് അറസ്റ്റിലായത്. അറുപത്തൊന്നുകാരനായ രാധാകൃഷ്ണൻ നായർക്കാണ് മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തർക്കത്തെ തുടർന്ന് അജയകുമാർ വടി ഉപയോഗിച്ച് രാധാകൃഷ്ണൻ നായരെ മർദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.
ആക്രമണത്തിൽ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണൻ നായർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവ ശേഷം ഒളിവിൽ പോയ അജയകുമാറിനെ ബന്ധുവീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story