Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​മാ​യി ഊ​രു​ചു​റ്റി​യ യു​വാ​വ്​ പി​ടി​യി​ൽ

text_fields
bookmark_border
ameer
cancel
camera_alt

അ​മീ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഫേ​സ്ബു​ക്ക് സൗ​ഹൃ​ദ കെ​ണി​യി​ൽ കു​രു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യു​മാ​യി കാ​റി​ൽ ക​റ​ങ്ങി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി സി​യാം​ക​ണ്ടം സ്വ​ദേ​ശി അ​മീ​റാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പോ​ന്ന ശേ​ഷം ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​നൊ​പ്പം ക​റ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഉ​ണ്ടെ​ന്ന് വി​വ​രം കി​ട്ടി. തു​ട​ർ​ന്ന് ത​ന്ത്ര​പൂ​ർ​വം വി​ളി​ച്ചു വ​രു​ത്തി ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
TAGS:facebook arrested 
News Summary - Young man arrested
Next Story