ഷൊർണൂരിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
text_fieldsആഷിഖ്, ഷാജിറ
ഷൊർണൂർ: ഓപറേഷൻ തൂഫാന്റെ ഭാഗമായി ഷൊർണൂരിൽ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ 17.06 ഗ്രാം എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ ചുള്ളിയിൽ ആഷിഖ് (26), പാലക്കാട് പുതുപ്പരിയാരം ലക്ഷ്മി നഗർ പാറക്കൽ ഷാജിറ (31) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന് സംസ്ഥാനത്താകെ മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണികളിലെ അംഗങ്ങളാണ് ഇരുവരുമെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് പേരും ലഹരിക്കടിമകളാണെന്നും പിടിയിലാവുന്നതിന് തൊട്ടുമുമ്പും ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷൊർണൂർ സി.ഐ പി. വിഷ്ണു, എസ്.ഐമാരായ കെ.പി. അശ്വിൻ, ബിനോയ് കുര്യാക്കോസ്, എ.എസ്.ഐ കെ. അനിൽകുമാർ, എസ്.സി.പി.ഒമാരായ സജീഷ്, സുജി ശേഖർ, ശ്രിജിനി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

