Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചെങ്ങന്നൂരില്‍ യുവ...

ചെങ്ങന്നൂരില്‍ യുവ അഭിഭാഷകന്​ കുത്തേറ്റു; വി.എച്ച്​.പി ജില്ല ​ട്രഷറർ പിടിയിൽ

text_fields
bookmark_border

ചെ​ങ്ങ​ന്നൂ​ര്‍: വ​ക്കാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ യു​വ അ​ഭി​ഭാ​ഷ​ക​നെ കു​ത്തി​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ൻ പി​ടി​യി​ൽ. ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​മു​ഖ​മാ​യ അ​ഭി​ഭാ​ഷ​ക സ്ഥാ​പ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ പു​ലി​യൂ​ർ പേ​രി​ശ്ശേ​രി ക​ളീ​യ്ക്ക​ല്‍ വ​ട​ക്കേ​തി​ല്‍ രാ​ഹു​ല്‍കു​മാ​റി​നാ​ണ്​ (28) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വി.​എ​ച്ച്.​പി ജി​ല്ല ട്ര​ഷ​റ​ർ കൂ​ടി​യാ​യ ചെ​ങ്ങ​ന്നൂ​ര്‍ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ അ​ശോ​ക് അ​മ്മാ​ഞ്ചി​യെ (40) പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ എം.​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ. ഐ.​ടി.​ഐ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ആ​ര്യാ​സ് ഹോ​ട്ട​ലി​ന്​ മു​ന്നി​ലാ​ണ്​ സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം എം.​സി റോ​ഡ​രി​കി​ലെ ക​ട​യി​ല്‍നി​ന്ന്​ സാ​ധ​നം വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തെ​ന്ന് പ​റ​യു​ന്നു. അ​ശോ​കി​ന്​​ ന​ൽ​കി​യി​രു​ന്ന വ​ക്കാ​ല​ത്ത് ഒ​ഴി​ഞ്ഞ ക​ക്ഷി​ക​ൾ രാ​ഹു​ലി​നെ സ​മീ​പി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ്​ ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും ഗു​രു​ത​ര കു​ത്തേ​റ്റ രാ​ഹു​ലി​നെ തി​രു​വ​ൻ​വ​ണ്ടൂ​ർ ക​ല്ലി​ശ്ശേ​രി കെ.​എം. ചെ​റി​യാ​ന്‍ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ത​ന്നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. ചെ​ങ്ങ​ന്നൂ​ർ എ​സ്‌.​ഐ എം.​സി. അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPstabbedyoung lawyer
News Summary - Young lawyer stabbed in Chengannur
Next Story