ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാൾക്ക് ചാരായമെത്തിച്ച യുവ ദമ്പതികൾ അറസ്റ്റിൽ
text_fieldsഅടൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് നൽകാൻ ചാരായം എത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ ഷിബു മാത്യു (37), ഭാര്യ പാലക്കാട് കണ്ണംപ്ര വളയം വീട്ടിൽ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് 16 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. ആവശ്യക്കാരായി വിളിച്ച ഏനാത്ത് സ്വദേശി പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസ് ഇവർക്കായി വലവിരിക്കുകയായിരുന്നു. പാലായിലാണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്.
അവിടെനിന്ന് ഏനാത്ത് എത്തിയ ഇവരെ തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് പിടികൂടിയത്. ഏനാത്ത് സി.ഐ പി.എസ്. സുജിത്തിെൻറ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.